സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് ഫ്‌ലാഷ് മാര്‍ച്ച്

Update: 2020-10-09 08:18 GMT

മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ നേതൃത്വത്തില്‍ ഫ്‌ലാഷ് മാര്‍ച്ച്. ലൈഫ് മിഷന്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കും പങ്കുണ്ടെന്നും ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. എംഎല്‍എമാരായ എ പി അനില്‍കുമാര്‍, പി ഉബൈദുള്ള, ഡിസിസി പ്രസിഡന്റ് വി വി പ്രകാശന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമാണ് പ്രതിഷേധക്കാരുടെ എണ്ണം അഞ്ചിലൊതുക്കിയത്. പ്രതിഷേധം നടത്തിയവര്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെടുന്ന പ്ലക്കാഡുകള്‍ കയ്യില്‍ കരുതിയിരുന്നു. സമാനമായ പ്രകടനങ്ങള്‍ മറ്റു ജില്ലകളിലും നടക്കുന്നുണ്ട്.