കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 1.8 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് ഇവ പിടികൂടിയത്

Update: 2020-02-18 14:01 GMT

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മൂന്നുയാത്രക്കാരില്‍ നിന്നായി 1.8 കോടി രൂപയുടെ സ്വര്‍ണം പിടി കൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് ഇവ പിടികൂടിയത്. ഈ മാസം ആദ്യവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടിയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടിയിരുന്നു. സ്പീക്കറിന്റെ അകത്ത് ഡിസ്‌ക് രൂപത്തിലാക്കിയും ലിപ്സ്റ്റിക് ബോട്ടിലുകളിലും ബട്ടന്‍സ് രൂപത്തിലുമായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

വിമാനത്താവളത്തില്‍ വന്നിറങ്ങിയ രണ്ടുയുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത് വിവാദമായിരുന്നു. കാസര്‍കോട് സ്വദേശികള്‍ക്കാണ് മര്‍ദനമേറ്റത്. ഇതിന് പിന്നില്‍ സ്വര്‍ണ കള്ളക്കടത്ത് സംഘമാണെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ കരിപ്പൂരില്‍ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.



Tags:    

Similar News