കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

Update: 2021-01-16 10:37 GMT

കണ്ണൂര്‍: സ്വര്‍ണം കടത്തിയ രണ്ട് പേരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് രണ്ട് പേരെയും പിടികൂടിയത്. പിടിച്ചെടുത്തതില്‍ നാല് സ്വര്‍ണനാണയങ്ങളും രണ്ട് സ്വര്‍ണക്കമ്മലുകളും ഉള്‍പ്പെടുന്നുവെന്ന് കസ്റ്റംസ് കമ്മീഷ്ണറേറ്റ് (പ്രിവന്‍ഷന്‍), കൊച്ചി അറിയിച്ചു.

സ്വര്‍ണത്തിനു പുറമെ 6000 സിഗരറ്റുകള്‍, 536 പാക്കറ്റ് ബ്യൂട്ടി ക്രീം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

സംഭവത്തില്‍ എയര്‍ ഇന്റലിജന്‍സ് രണ്ട് കേസുകള്‍ എടുത്തിട്ടുണ്ട്. രണ്ട് പേരും ഷാര്‍ജയില്‍ നിന്ന് ഐഎക്‌സ് 1536 വിമാനത്തിലാണ് എത്തിയത്.

സ്വര്‍ണനാണയങ്ങള്‍ ഷൂസിനടിയിലാണ് സൂക്ഷിച്ചിരുന്നത്.

കൂടുതല്‍ അന്വേഷണം നടക്കുന്നു.

Tags:    

Similar News