കരിപ്പൂര്‍: കരിപ്പൂരില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് പേരില്‍നിന്ന് സ്വര്‍ണം പിടികൂടി. വടകര ചെട്ടിയാര്‍ കണ്ടി ജസീലിന്റെ ബാഗേജില്‍നിന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് സ്വര്‍ണം പിടികൂടിയത്. ബംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. രണ്ട് സ്വര്‍ണഗുളികകളാണ് ഉണ്ടായിരുന്നത്.
ഇയാള്‍ സെപ്തംബര്‍ 10ന് ബഹ്‌റൈനില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് നാല് സ്വര്‍ണഗുളികകള്‍ കൊണ്ടുവന്നിരുന്നു. ഇന്ന് പിടിച്ചെടുത്ത ഗുളികകളുടെ ഭാരം 553 ഗ്രാം വരും. ഇതിന് വിപണിയില്‍ ഏകദേശം 24,61,700 രൂപ വിലവരും.
രണ്ടാമത്തെ സംഭവത്തില്‍ കാസര്‍കോട് കല്ലക്കട്ട സ്വദേശിയായ ഷഫീഖ് പട്‌ല ഹുസൈനാരുടെ മലദ്വാരത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്. അബുദബിയില്‍ നിന്നുള്ള വിമാനത്തിലാണ് എത്തിയത്. മൂന്ന് ഗുളികകളാണ് ഉണ്ടായിരുന്നത്. ഇതിന് ഏകദേശം 916 ഗ്രാം ഭാരം വരും. വിപണി മൂലം ഏകദേശം 41,04,550 രൂപ.
രണ്ട് പേരെയും അറസ്റ്റ് ചെയ്തു.
കൂവന്‍ പ്രകാശന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ വികാസ് ഇ, സൂപ്രണ്ടുമാരായ ശ്രീവിദ്യ സുധീര്‍, ഹരിദാസന്‍ പി കെ, സൂപ്രണ്ടുമാരായ ജുബേര്‍ഖാന്‍, സന്ദീപ് ദാഹിയ, നിശാന്ത് താക്കൂര്‍, ഇന്‍സ്‌പെക്ടര്‍മാരായ വത്സല എം വി, ഹെഡ് ഹവില്‍ദാര്‍, ലിനീഷ്, ലയ, ഓഫീസ് സ്റ്റാഫ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
