കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി

Update: 2022-06-23 08:11 GMT

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഏകദേശം 90 ലക്ഷം രൂപ വിലമതിക്കുന്ന 1717 ഗ്രാം സ്വര്‍ണവുമായാണ്

യാത്രക്കാരനായ കോഴിക്കോട് കോങ്ങോടുംചാലില്‍ അബ്ദുറഹിമാന്‍, വടകര വാണിമല്‍ അച്ചനിന്റവിട ഹൗസില്‍ ഹമീദ് എന്നിവരെ പിടികൂടിയത്.

മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തിലാണ് ഇവരെത്തിയത്.

1980 ഗ്രാം ഭാരമുള്ള രണ്ട് പോളിത്തീന്‍ പാക്കറ്റുകള്‍ അബ്ദുര്‍റഹ്മാന്റെ കാല്‍മുട്ടിന് താഴെയായി കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മൊഴിയുടെയും ഫോണ്‍വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഹമീദിനെയും കസ്റ്റഡിയിലെടുത്തത്. ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെ എയര്‍ കസ്റ്റംസിലെ ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഡെപ്യൂട്ടി കമ്മീഷണര്‍ ജയകാന്ത് സി.വി, സൂപ്രണ്ടുമാരായ ബേബി.വി.പി, മുരളി.പി, ഇന്‍സ്‌പെക്ടര്‍മാരായ അശ്വിന നായര്‍, പങ്കജ്, സൂരജ് ഗുപ്ത, സുബൈര്‍ ഖാന്‍, ഹെഡ് ഹവില്‍ദാര്‍ ശശീന്ദ്രന്‍, വനിതാ സെര്‍ച്ചര്‍ ശിശിര, അസിസ്റ്റന്റുമാരായ ഹരീഷ്, ലിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 

Similar News