തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് 87560 രൂപയാണ് വില. ഗ്രാമിന് 10945 രൂപയും. കേരളത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
സ്വര്‍ണ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആഭരണം വാങ്ങുന്നവര്‍ കുറയുന്നു. വിവാഹ ആവശ്യത്തിന് പോലും പുതിയ ആഭരണം വാങ്ങുന്ന അളവ് കുറച്ചിരിക്കുകയാണ് ഉപഭോക്താക്കള്‍. പഴയ സ്വര്‍ണം മാറ്റി വാങ്ങുക, നേരത്തെ വാങ്ങി വച്ച കോയിനുകളും മറ്റും നല്‍കി ആഭരണമാക്കുക തുടങ്ങിയ രീതിയാണ് തുടരുന്നത്. വിവാഹ ആവശ്യങ്ങള്‍ക്ക് പരിശുദ്ധി കുറഞ്ഞ ആഭരണം വാങ്ങുന്നവര്‍ കുറവാണ് എന്നും വ്യാപാരികള്‍ പറയുന്നു.