സര്‍ണവിലയില്‍ വര്‍ധന; ഗ്രാം നിരക്ക് 10,000 കടക്കുമെന്ന് വിദഗ്ധര്‍

Update: 2025-08-29 07:09 GMT

തിരുവനന്തപുരം: സര്‍ണവിലയില്‍ വര്‍ധന. പവന് 520 രൂപ ഉയര്‍ന്ന് 75,760 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 65 രൂപ കൂടി 9,470 രൂപയായി. ഇന്നലെ പവന് 75,240 രൂപയും ഗ്രാമിന് 9,405 രൂപയുമായിരുന്നു. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് ഇന്ന് 3,400 ഡോളറില്‍ നിന്നും 3,423 ഡോളറിലേക്കെത്തി.ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 10,261 രൂപയും പവന് 82,088 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,696 രൂപയും പവന് 61,568 രൂപയുമാണ്.

പണിക്കുലിയടക്കം, കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81,000 രൂപ വരെ ചെലവാകും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 72000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും. വരും ദിവസങ്ങളില്‍ ഗ്രാം നിരക്ക് 10,000 കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

Tags: