മുക്കാൽ ലക്ഷം തൊട്ട് സ്വർണവില; വരും ദിവസങ്ങളിൽ കുറയുമെന്നും സൂചന

Update: 2025-07-23 04:48 GMT

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കേരളത്തില്‍ പവന്‍വില മുക്കാല്‍ ലക്ഷം രൂപ കടന്നു. പവന് 75040 രൂപയാണ്. രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് വില കൂടാന്‍ കാരണം.

അതേസമയം, വരും ദിവസങ്ങളിൽ സ്വർണ വില കുറയുമെന്ന് വിദഗ്ധർ പറയുന്നുണ്ട്. അമേരിക്കയും ജപ്പാനും തമ്മിലുണ്ടാക്കിയ വ്യാപാര കരാർ ഇതിനൊരു കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര വിപണിയില്‍ സ്വർണം ഉയര്‍ന്ന നിരക്കില്‍ നിന്ന് അല്‍പ്പം താഴാന്‍ തുടങ്ങിയത് ഈ പ്രതീക്ഷയ്ക്ക് മറ്റൊരു കാരണമാണ്.

Tags: