തിരുവനന്തപുരം: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 120 രൂപ വര്‍ധിച്ച് ഒരു പവന് 70,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടി 8765 രൂപയായി. ഇന്നത്തെകനത്ത ഇടിവിനു ശേഷമാണ് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവുണ്ടാകുന്നത്.
ഇന്നലെ രണ്ടു പ്രാവശ്യമായാണ് പവന്റെ വിലയില്‍ കുറവ് സംഭവിച്ചത്. പവന് രാവിലെ 1320 രൂപ കുറഞ്ഞതിന് ശേഷം ഉച്ചയോടെ 1,040 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ഏപ്രില്‍ 15നു ശേഷം പവന്‍വില 70,000 രൂപ നിരക്കിലേക്ക് താഴുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ഏപ്രില്‍ 22ന് കുറിച്ച പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമാണ് കേരളത്തിലെ റെക്കോര്‍ഡ്.