സ്വര്‍ണവിലയില്‍ നേരിയ കുറവ്

Update: 2019-08-19 05:10 GMT

കൊച്ചി: നാലു ദിവസമായി വര്‍ധിച്ചു നിന്ന സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 160 രൂപ കുറഞ്ഞ് 27840 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3480 രൂപ. കഴിഞ്ഞ നാലു ദിവസമായി റെക്കോഡ് വിലയിലാണ് സ്വര്‍ണ വ്യാപാരം നടന്നത്. പവന് 28,000 രൂപയും ഗ്രാമിന് 3,500 രൂപയുമായിരുന്നു വില. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ആഗോളവിപണിയിലെ വിലവര്‍ധനവിന് അനുസരിച്ചാണ് ആഭ്യന്തരവിപണിയിലും സ്വര്‍ണവില കൂടുന്നത്. 2019-20 കാലയളവില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ വില അടുത്തെങ്ങും വലിയ തോതില്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.