സ്വര്‍ണവില സര്‍വകാല റെക്കോഡില്‍

Update: 2019-08-15 10:22 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡിലേക്ക്. പവന് 200 രൂപ വര്‍ധിച്ച് 28,000 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കൂടി 3500 രൂപയായി. ഇന്നലെ പവന് 27,800 രൂപയായിരുന്നു സ്വര്‍ണ വില. ആഗസ്ത് മാസം തുടക്കത്തില്‍ 25,680 രൂപയായിരുന്നു പവന്റെ വില. 15 ദിവസം കൊണ്ട് പവന് വര്‍ധിച്ചത് 2,320 രൂപയാണ്.

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനം ആക്കി ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണവിലയില്‍ കാര്യമായ കയറ്റം ഉണ്ടായി തുടങ്ങി.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 13 ശതമാനം അധികം സ്വര്‍ണ്ണം ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്. രാജ്യന്തര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 18 ഡോളര്‍ വര്‍ധിച്ച് 1,518 ഡോളറാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

Similar News