സംസ്ഥാനത്ത് സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍

Update: 2019-01-21 09:32 GMT

കൊച്ചി: സ്വര്‍ണത്തിന് സംസ്ഥാനത്ത് റെക്കോര്‍ഡ് വില. ഗ്രാമിന് 3020 രൂപയും പവന് 24,200 രൂപയുമാണ് ഇന്നത്തെ വില. ആറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. ആഭ്യന്തര വിപണിയിലെ ആവശ്യകതയിലുണ്ടായ വര്‍ധനവാണ് വില ഉയരാന്‍ കാരണം. ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നതും വില ഉയരാന്‍ കാരണമായി. 17 ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. പവന് 760 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,030ല്‍ എത്തിയാല്‍ 2012 നവംബര്‍ 27ലെ റെക്കോര്‍ഡ് തിരുത്തപ്പെടും.

Tags: