സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോഡില്‍

തിങ്കളാഴ്ച്ച മാത്രം പവന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 3975 രൂപയിലെത്തി. എക്കാലത്തെയും ഉടര്‍ന്ന വിലയാണ് ഇത്.

Update: 2020-02-24 10:21 GMT

ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ്ണവില ഉയര്‍ന്നതോടെ വില സര്‍വ്വകാല റെക്കോഡിലെത്തി. 31800 രൂപയാണ് ഒരു പവന്റെ വില. തിങ്കളാഴ്ച്ച മാത്രം പവന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 3975 രൂപയിലെത്തി. എക്കാലത്തെയും ഉടര്‍ന്ന വിലയാണ് ഇത്. ഒരു പവന്റെ വില കഴിഞ്ഞ വെള്ളിയാഴ്ച്ച 400 രൂപയും ശനിയാഴ്ച്ച 200 രൂപയും വര്‍ധിച്ചിരുന്നു. 20 ദിവസത്തിനകം ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വിലയില്‍ 1880 രൂപയുടെ വര്‍ധവനാണ് ഉണ്ടായത്. ജനുവരി ആറിന് ഒരു പവന്റെ വില 30000 രൂപ കടന്നതിനു ശേഷം സ്വര്‍ണവില കതിച്ചുയരുകയാണ്.

കരുതല്‍ ശേഖരമെന്ന നിലയില്‍ ആഗോളതലത്തില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും രൂപയുടെ മൂല്യം 71.89ലേക്ക് താഴ്ന്നതുമാണ് സ്വര്‍ണവില ഉയരാന്‍ കാരണമായത്. ലണ്ടനില്‍ സ്വര്‍ണം ഔണ്‍സിന് (31.100മില്ലിഗ്രാം) 57 ഡോളര്‍ വിലകൂടി. 1586 ഡോളറില്‍ നിന്ന് സ്വര്‍ണം ഔണ്‍സിന് 1643 ഡോളറായി വില ഉയര്‍ന്നാണ് വ്യാപാരം നിര്‍ത്തിയത്. ആഭ്യന്തര വിപണിയില്‍ കഴിഞ്ഞവാരം സ്വര്‍ണം പവന് ആയിരം രൂപ വിലകൂടി.പവന്‍ 30480 ലാണ് വിറ്റുനിര്‍ത്തിയത്. വിലകുതിച്ച് കയറിയതോടെ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ നിക്ഷേപകരുടെ സാന്നിധ്യം തുടര്‍ന്ന് കൊണ്ടിരിക്കെ വിലകുറയാന്‍ സാധ്യതയില്ലെന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്.




Tags:    

Similar News