സ്വര്‍ണ വിലയില്‍ മാറ്റമില്ല

Update: 2020-11-23 09:27 GMT

കൊച്ചി: സംസ്ഥാനത്ത് ഇന്നു സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ വ്യാപാര ദിനമായ ശനിയാഴ്ചയിലെ വിലയായ ഗ്രാമിന് 4,710 രൂപയിലും പവന് 37,680 രൂപയിലുമാണ് ഇന്നും വ്യാപാരം നടക്കുന്നത്. ശനിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചിരുന്നു. തുടര്‍ച്ചയായ നാലു ദിവസം വില കുറഞ്ഞ ശേഷമായിരുന്നു ശനിയാഴ്ചയിലെ വര്‍ധന.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,870.82 ഡോളറാണ്. ഉത്സവസീസണില്‍ വിലമാറിമറിഞ്ഞതു കച്ചവടത്തെ സാരമായി ബാധിച്ചെന്നു വ്യാപാരികള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു വില കുതിച്ചുയര്‍ന്നെങ്കിലും വില്‍പ്പനയില്‍ 50 ശതമാനത്തിലധികം ഇടിവുണ്ടായതായാണു സൂചന. കൊവിഡ് നിയന്ത്രങ്ങളെ തുടര്‍ന്നു വിവാഹവും മറ്റു ആഘോഷങ്ങളും മാറ്റിവയ്ക്കേണ്ടവന്നതും വ്യാപാരത്തെ ബാധിച്ചു.







Similar News