തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്നലെ 2,240 രൂപയുടെ വന്‍ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ന് പവന് 240 രൂപ കൂടി കുറഞ്ഞു.
ഇന്നത്തെ വിലക്കുറവോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99,640 രൂപയായി. ഗ്രാമിന് 12,455 രൂപയാണ് ഇന്നത്തെ നിരക്ക്. ഡിസംബര്‍ 27-ന് പവന് 1,04,440 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയ ശേഷമാണ് വിപണിയില്‍ ഇടിവുണ്ടായിരിക്കുന്നത്.