സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; പവന്: 37,040 രൂപ

Update: 2021-01-09 04:24 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് 960 രൂപകുറഞ്ഞ് 37,040 രൂപയിലെത്തി. 4630 രൂപയാണ് ഗ്രാമിന്റെ വില. ആഗോളതലത്തില്‍ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റവും നിരാശാജനകമായ യുഎസ് തൊഴില്‍ ഡാറ്റ, ആഗോള സ്റ്റോക്ക് മാര്‍ക്കറ്റുകളിലേ ഉയര്‍ച്ച, യുഎസ് ഷെയര്‍ ഷെയര്‍ മാര്‍ക്കറ്റ് സൂചികകള്‍ ഇന്ന് റെക്കോര്‍ഡ് ഉയരങ്ങളില്‍ എത്തിയത് എന്നിവ തകര്‍ച്ചക്ക് കാരണമായി.