തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ നേരിയ കുറവ്. 360 രൂപ കുറഞ്ഞ് പവന് 64,160 രൂപയായി.ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വീണ്ടും 8000 കടന്നു. 8,020 രൂപയാണ് ഇന്ന് ഒരു ഗ്രാമിന് നല്‍കേണ്ടത്. ഇന്നലെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വിപണിയെത്തിയത്.
അതേസമയം വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്. 105.90 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,05,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.