തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് പുതിയ റെക്കോഡിലെത്തി. കേരളത്തില്‍ ഇന്ന് ഗ്രാമിന് 80 രൂപ കൂടി 10,260 രൂപയും പവന് 640 രൂപ കൂടി 82,080 രൂപയുമായി. തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ ശേഷമാണ് ഇന്ന് വീണ്ടും വില ഉയര്‍ന്നത്. 18 കാരറ്റിന് ഗ്രാമിന് 8425, 14 കാരറ്റ് 6560, 9 കാരറ്റ് 4320 രൂപ എന്നിങ്ങനെയാണ് വില. വെള്ളി ഗ്രാമിന് രണ്ടുരൂപ കൂടി 137 രൂപയിലാണ് വില്‍പന നടക്കുന്നത്.
ശനിയാഴ്ച സ്വര്‍ണവില നേരിയ തേതില്‍ വില കുറഞ്ഞിരുന്നുവെങ്കിലും ഇന്ന് അത് വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി. 2025 അവസാനമാകുമ്പോഴേക്കും മൂന്നുതവണ ഫെഡറല്‍ റിസര്‍വ് പലിശ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍പുണ്ടായിരുന്ന പ്രവചനത്തില്‍ നിന്നും വിഭിന്നമാണ് ഇതെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു. പലിശനിരക്ക് കുറക്കല്‍ മുന്നില്‍ കണ്ട് ആളുകള്‍ കൂട്ടത്തോടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് വില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.