കൊച്ചി: ശബരിമലയില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വിജിലസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണം. വിരമിച്ച ജില്ലാജഡ്ജിയുടെ നേതൃത്വത്തില്‍ ശബരിമലയിലെ സ്‌ട്രോംഗ് റൂമില്‍ പരിശോധന നടത്തണമെന്നും കോടതി പറഞ്ഞു. ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി പുനസ്ഥാപിക്കാന്‍ കോടതി അനുമതി നല്‍കി. ശ്രീകോവില്‍ വാതില്‍ അറ്റകുറ്റപ്പണിക്കും അനുമതി നല്‍കിയിട്ടുണ്ട്.
തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രജിസ്റ്ററുകള്‍ കൃത്യമായി സൂക്ഷിക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇതില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. ഉണ്ണികൃഷ്ണന്‍പോറ്റിയെ മാത്രം കേന്ദ്രീകരിച്ചാകരുത് അന്വേഷണം എന്നും കോടതി വ്യക്തമാക്കി.