കരിപ്പൂരില്‍ സ്വര്‍ണ മിശ്രിതം പിടികൂടി

Update: 2020-11-19 11:24 GMT

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ മിശ്രിതം പിടികൂടി. 1036 ഗ്രാം തൂക്കം വരുന്ന കാപ്‌സൂള്‍ രൂപത്തിലുള്ള മിശ്രിതം ദുബയ് വിമാനത്തിന്റെ ശുചിമുറിയിലെ ചവറ്റുകൊട്ടക്ക് അടിയില്‍ നിന്നാണ് കണ്ടെത്തിയത്.

എയര്‍ ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. ഇപ്പോള്‍ പിടികൂടിയ സ്വര്‍ണമിശ്രിതത്തിന് വിപണിയില്‍ 40 ലക്ഷം രൂപ വിലവരും.