വിവാഹസമയത്ത് വധുവിന് നല്‍കുന്ന സ്വര്‍ണവും പണവും അവരുടേത്; ഇതിന് തെളിവുണ്ടായികൊള്ളണമെന്നില്ല: ഹൈക്കോടതി
കൊച്ചി: വിവാഹസമയത്ത് വധുവിന് മാതാപിതാക്കള്‍ നല്‍കുന്ന സ്വര്‍ണവും പണവും അവര്‍ക്ക് അവകാശപ്പെട്ടതാണെന്നും ഇതിന് തെളിവുണ്ടായികൊള്ളണമെന്നില്ലെന്നും ഹൈക്കോടതി. വിവിഹമോചിതരാകുന്ന സ്ത്രീകള്‍ വിവാഹസമയത്ത് നല്‍കിയ സ്വര്‍ണം തിരികെ ചോദിക്കുമ്പോള്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ഇത് നിഷേധിക്കാനാവില്ലെന്നും ആ സമയത്ത് കോടതികള്‍ യുക്തിസഹമായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഏറെകാലത്തെ സമ്പാദ്യം കൂട്ടിവെച്ചാണ് മാതാപിതാക്കള്‍ മക്കളുടെ വിവാഹാവശ്യത്തിനായി സ്വര്‍ണം വാങ്ങിക്കുന്നത്. ഇതിന്റെയൊക്കെ ബില്ല് തെളിവായി ഹാജരാക്കുക എന്നത് പലപ്പോഴും കഴിയില്ല. തെളിവുനിയമത്തിന്റെ കാര്‍ക്കശ്യത്തിനപ്പുറമുള്ള പരിശോധന ഇത്തരം വിഷയത്തില്‍ ആവശ്യമാണെന്ന് വ്യക്തമാക്കുന്നതാണ് വിധിയെന്ന് അഭിഭാഷകയായ റീനാ എബ്രഹാം പറഞ്ഞു.
വിവാഹമോചിതരാകുന്ന സ്ത്രീകള്‍ വിവാഹസമയത്ത് മാതാപിതാക്കള്‍ നല്‍കിയ സ്വര്‍ണവും പണവും തിരികെയാവശ്യപ്പെട്ട് കുടുംബകോടതിയില്‍ ഹരജി ഫയല്‍ചെയ്യുമ്പോള്‍ തെളിവില്ലെന്നതിന്റെ പേരില്‍ ഇത് നിഷേധിക്കാണ് പതിവ്. സ്വര്‍ണം വാങ്ങിയതിന്റെ ബില്ലടക്കം ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ പേരിലാണ് ഇത്തരം ഹര്‍ജികള്‍ നിഷേധിക്കാറ്. അത്തരമൊരു സാഹചര്യത്തില്‍ ഹൈക്കോടതിയുടെ നിലപാട് പ്രശംസനീയമാണെന്നും അവര്‍ വ്യക്തമാക്കി.