ഗോവയില്‍ മുഖ്യമന്ത്രിപദത്തിനുവേണ്ടിയുള്ള തര്‍ക്കം മൂര്‍ച്ഛിക്കുന്നു; വിശ്വജിത് റാണെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി; ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ കക്ഷിയാവുകയും മറ്റുപാര്‍ട്ടികളുടെ പിന്തുണയോടെ അധികാരത്തിലെത്തുമെന്നും ഉറപ്പായതോടെ ബിജെപിയില്‍ മുഖ്യമന്ത്രി പദത്തിനുവേണ്ടിയുള്ള കടിപിടിയും തുടങ്ങി. മുഖ്യമന്ത്രിപദത്തിനു ശ്രമിക്കുന്ന വിശ്വജിത് റാണെ അതിന്റെ മുന്നോടിയായി രാജ്ഭവില്‍വച്ച് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.
ഗവര്‍ണറുമായി നടന്നത് വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്നും താന്‍ ബിജെപിയുടെ വിശ്വസ്തനായ അനുയായിയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടിക്കാഴ്ചയെക്കുറിച്ച് പാര്‍ട്ടിക്ക് ഒരു വിവരവുമില്ലെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
വിശ്വജിത് റാണെയും ഇപ്പോഴത്തെ മുഖ്യമന്ത്രി പ്രമോദ് സാവന്തുമാണ് മുഖ്യമന്ത്രി പദത്തിനുവേണ്ടി ശ്രമിക്കുന്ന രണ്ട് പേര്‍. ആരായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നും ചോദ്യം അതീവ പ്രധാനമാണെന്നുമാണ് റാണെ പ്രതികരിച്ചത്.
സാവന്ത് സാങ്കേലിങ് മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കഷ്ടിച്ച് 650 വോട്ടിനാണ് പ്രമോദ് സാവന്ത് തോല്‍പ്പിച്ചത്.
40 അംഗ സഭയില്‍ ബിജെപിക്ക് 20 സീറ്റും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിക്ക് 2 സീറ്റും സ്വതന്ത്രര്‍ക്ക് 3 സീറ്റുമാണ് ലഭിച്ചത്.
