'മകന്റെ മൃതദേഹമെങ്കിലും തരൂ, അല്ലെങ്കില്‍ എന്നെയും കൊല്ലൂ' : വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ 17കാരന്റെ മൃതദേഹം പോലും നിഷേധിക്കപ്പെട്ട് കശ്മീരിലെ പിതാവ്

ഈ ചെറിയ കുട്ടികള്‍. ' സര്‍ക്കാര്‍ സേനയുമായി ഏറ്റുമുട്ടല്‍ നടത്തിയെന്ന് വാര്‍ത്തയെഴുതിയ എല്ലാ ഇന്ത്യന്‍ മാധ്യമങ്ങളേയും ഞാന്‍ അഭിനന്ദിക്കുന്നു, എന്നാല്‍ അതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നു. - അദ്ദേഹം പറഞ്ഞു.

Update: 2021-01-02 16:42 GMT
ശ്രീനഗര്‍: തീവ്രവാദി എന്നാരോപിച്ച് ജമ്മു കശ്മീര്‍ പോലീസ് വെടിവച്ചുകൊന്ന 17കാരനായ മകന്റെ മൃതദേഹം വിട്ടുകിട്ടാനായി പോലീസിനു മുന്നില്‍ കണ്ണീരോടെ പിതാവിന്റെ ദയനീയാഭ്യര്‍ഥന. പോലീസ് വെടിവച്ചുകൊന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആതര്‍ വാനിയുടെ പിതാവാണ് ശ്രീനഗറിലെ പോലീസ് കണ്‍ട്രോള്‍ റൂമിന് മുന്നില്‍ മകന്റെ മൃതദേഹമെങ്കിലും ലഭിക്കുന്നതിനായി കാത്തിരിക്കുന്നത്. മൃതദേഹം വിട്ടുതരില്ലെങ്കില്‍ തന്നെയും വെടിവച്ചു കൊന്നുകൂടെ എന്നും അദ്ദേഹം ചോദിക്കുന്നു.


ബുധനാഴ്ച രാത്രിയോടെയാണ് ശ്രീനഗറിന് സമീപത്തുവെച്ച് തീവ്രവാദികള്‍ എന്നാരോപിച്ച് മൂന്നു കൗമാരക്കാരെ പോലീസും സൈന്യവും ചേര്‍ന്ന് വെടിവച്ചുകൊന്നത്. പുല്‍വാമ സ്വദേശികളായ അജാസ് മഖബൂല്‍ ഗാനി, ആതര്‍ മുഷ്താഖ്, ഷോപിയാന്‍ സ്വദേശിയായ സുബൈര്‍ ലോണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ശ്രീനഗര്‍ യൂനിവേഴ്‌സിറ്റിയില്‍ ചേരാന്‍ പോയതാണ് മക്കളെന്നും അവരെയാണ് തീവ്രവാദികളെന്നു പറഞ്ഞ് വെടിവച്ചുകൊന്നതെന്ന് വീട്ടുകാര്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകനാണ്.


' ആരാണ് നിരപരാധികളായ ഞങ്ങളുെട മക്കളെ കൊന്നത്' എന്നാണ് ആതര്‍ വാനിയുടെ പിതാവ് പോലിസ് ആസ്ഥാനത്ത് എത്തി ചോദിച്ചത്. ഈ ചെറിയ കുട്ടികള്‍. ' സര്‍ക്കാര്‍ സേനയുമായി ഏറ്റുമുട്ടല്‍ നടത്തിയെന്ന് വാര്‍ത്തയെഴുതിയ എല്ലാ ഇന്ത്യന്‍ മാധ്യമങ്ങളേയും ഞാന്‍ അഭിനന്ദിക്കുന്നു, എന്നാല്‍ അതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നു. - അദ്ദേഹം പറഞ്ഞു.


Tags: