അമിത് ഷാ കണ്ണുരുട്ടി; കനയ്യക്കെതിരേ ഗിരിരാജ് സിങ് തന്നെ മല്‍സരിക്കും

ബിഹാറിലെ നവാദ മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ തവണ വിജയിച്ച ഗിരിരാജ് സിങിനോട് ഇക്കുറി ബഹുസരായില്‍ മത്സരിക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.

Update: 2019-03-27 13:15 GMT

ന്യൂഡല്‍ഹി: കനയ്യ കുമാര്‍ മല്‍സരിക്കുന്ന ബഹുസരായിയില്‍ നിന്ന് തന്നെ ബിജെപി മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ് മല്‍സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. ബിഹാറിലെ നവാദ മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ തവണ വിജയിച്ച ഗിരിരാജ് സിങിനോട് ഇക്കുറി ബഹുസരായില്‍ മത്സരിക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.

നവാദയില്‍ ടിക്കറ്റ് നിഷേധിച്ചതോടെ തന്റെ അന്തസിനെ അധിക്ഷേപിക്കുകയാണ് പാര്‍ട്ടിയെന്നായിരുന്നു കഴിഞ്ഞ ദിവസം ഗിരിരാജ്‌സിങ് പ്രതികരിച്ചത്. എന്നാല്‍ അമിത്ഷാ രംഗത്തു വന്നതോടെ ഗിരിരാജ് സിങിന് ഇനി ബഹുസരായിയില്‍ തന്നെ ജനവിധി തേടാന്‍ അദ്ദേഹം വഴങ്ങുകയായിരുന്നു.കനയ്യ കുമാറിന്റെ ജനപ്രീതിയും ഭൂമിഹാര്‍ വിഭാഗത്തിന്റെ പിന്തുണയും തനിക്ക് ഭീഷണിയാകുമെന്നായിരുന്നു ഗിരിരാജ് സിങിന്റെ വാദം. എന്നാല്‍ പാര്‍ട്ടി ഇതു തള്ളുകയായിരുന്നു.

Tags:    

Similar News