കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ്

Update: 2020-10-16 11:28 GMT

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കൊവിഡ് -19 സ്ഥിരീകരിച്ചു. താന്‍ ഇപ്പോള്‍ ഹോം ക്വാറന്റൈനില്‍ ആണ് ഉള്ളതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലുള്ളവര്‍ കൊവിഡ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു

നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, മോത്തിലാല്‍ വോറ, അഭിഷേക് സിങ്വി എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.അടുത്തിടെ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.