കാര്‍ഷിക ബില്ല് തിരിച്ചയക്കണം: ഗുലാം നബി ആസാദ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

Update: 2020-09-24 00:55 GMT

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്ക് പാര്‍ലമെന്റ് അനുമതി നല്‍കിയ സാഹചര്യത്തില്‍ ഒപ്പിടാതെ ബില്ല് തിരിച്ചയക്കണമെന്ന അപേക്ഷയുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാഷ്ട്രപതിയെ കണ്ടു. ഞായറാഴ്ചയാണ് ബില്ല് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ പാസ്സാക്കിയത്.

ബില്ലിനെ കുറിച്ചും ബില്ല് പാസ്സാക്കിയ രീതിയെ കുറിച്ചും ഒപ്പിടാതെ തിരിച്ചയച്ചാല്‍ ഭേദഗതികള്‍ സാധ്യമാണെന്നും താന്‍ രാഷ്ട്രപതിയെ ധരിപ്പിച്ചതായി ഗുലാം നബി ആസാദ് പറഞ്ഞു.

ബില്ലുകള്‍ പാസ്സാവും മുമ്പ് സര്‍ക്കാര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വിശ്വാസമാര്‍ജിക്കേണ്ടതുണ്ട്. ഇിവടെ അതുണ്ടായില്ല. സര്‍ക്കാര്‍ ഇക്കാര്യം കര്‍ഷ സംഘടനകളുമായും ചര്‍ച്ച ചെയ്യേണ്ടിയിരുന്നു. അതും നടന്നില്ല. അല്ലെങ്കില്‍ സെലക്റ്റ് കമ്മിറ്റിക്കോ സ്റ്റാന്റിങ് കമ്മിറ്റിക്കോ വിടാമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ബില്ല് കര്‍ഷകര്‍ക്ക് ഉപകാരപ്പെടുമായിരുന്നുവെന്നും ആസാദ് പറഞ്ഞു.

കഴിഞ്ഞ ദിവസം 18 രാഷ്ട്രീയപാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന് രാഷ്ട്രപതിയ്ക്ക് ഒരു കത്തയക്കാന്‍ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് ഗുലാനം നബി ആസാദിന്റെ രാഷ്ട്രപതിഭവന്‍ സന്ദര്‍ശനം.

Tags:    

Similar News