യുപിയില്‍ ഘര്‍വാപ്പസി; ഒരു മുസ് ലിം കുടുംബത്തിലെ 18 പേര്‍ ഹിന്ദുമതത്തിലേക്ക് മാറി

Update: 2021-08-10 17:21 GMT

ഷംലി: യുപിയിലെ ഷംലിയില്‍ 18 മുസ് ലിംകുടുംബങ്ങളെ ഹിന്ദുക്കളാക്കി മാറ്റി. ഷംലിയിലെ കന്‍ഡ്‌ല പ്രദേശത്ത് ചടങ്ങുകളോടെയാണ് ഇവരെ ഹൈന്ദവരാക്കിമാറ്റിയത്.

കഴിഞ്ഞ ആഴ്ച മതംമാറുന്ന വിവരം ഇവര്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും ചടങ്ങുകള്‍ നടന്നത് തിങ്കളാഴ്ചയാണ്. മഹന്ദ് യശ്വീര്‍ മഹാരാജാണ് മതമാറ്റച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

കന്‍ഡ്‌ലയിലെ ജയ് ജഡ്ഗന്‍ പ്രദേശത്തെ താമസക്കാരായ ഉമറും കുടുംബവും ഭാര്യയോടും മൂന്ന് മക്കളോടും മരുമകളോടും അവരുടെ കുടുംബത്തോടൊപ്പമാണ് മതംമാറിയത്.

ഉമറിന്റെ മകന്‍ റഷീദ് പറയുന്നത് അവര്‍ 12വര്‍ഷം മുമ്പാണ് മുസ് ലിംമായതെന്നാണ്. മാതാപിതാക്കള്‍ മതംമാറിയപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്നും താന്‍ മതം അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സമ്മര്‍ദ്ദത്തിന്റെ ഭാഗമാണോ മതംമാറ്റമെന്ന് വ്യക്തമല്ല. എങ്കിലും മതം മാറുന്നതിനെക്കുറിച്ച് കുടുംബം ഷംലി തഹസിലില്‍ സത്യവാങ് മൂലം നല്‍കിയിട്ടുണ്ട്. 

Tags: