നേഷന്‍സ് കപ്പ്; ജര്‍മ്മനിയെ സമനിലയില്‍ കുരുക്കി സ്‌പെയിന്‍

Update: 2020-09-04 07:28 GMT

മാഡ്രിഡ്: നേഷന്‍സ് കപ്പിന്റെ ആദ്യദിനം നടന്ന മല്‍സരങ്ങളില്‍ ജര്‍മ്മനിയെ സ്‌പെയിന്‍ സമനിലയില്‍ പിടിച്ചപ്പോള്‍ റഷ്യ, ഹംഗറി, വെയ്ല്‍സ്, ഉക്രെയ്ന്‍ എന്നിവര്‍ ജയം കണ്ടു. ചെല്‍സിയുടെ പുതിയ സൈനിങായ ടിമോ വെര്‍ണറുടെ ഗോളില്‍ ജര്‍മ്മനിയാണ് ആദ്യം ലീഡ് നേടിയത്. 51ാം മിനിറ്റിലായിരുന്നു വെര്‍ണറുടെ ഗോള്‍. തുടര്‍ന്ന് തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന സ്‌പെയിനിനെ രക്ഷിച്ചത് 95ാം മിനിറ്റിലെ വലന്‍സിയാ താരം ജോസെ ഗയയുടെ ഗോളാണ്. ബാഴ്‌സ താരം അന്‍സു ഫാത്തിയും ഇന്ന് സ്‌പെയിനിനായി ഇറങ്ങിയിരുന്നു. മറ്റ് മല്‍സരങ്ങളില്‍ ഉക്രെയ്ന്‍ സ്വിറ്റ്‌സര്‍ലാന്റിനെ 2-1ന് തോല്‍പ്പിച്ചു. സെര്‍ബിയെ റഷ്യ 3-1ന് പിടിച്ചുകെട്ടിയപ്പോള്‍ തുര്‍ക്കിയെ ഹംഗറി എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ഫിന്‍ലാന്റിനെ വെയ്ല്‍സ് ഏക ഗോളിനും തോല്‍പ്പിച്ചു.