ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫായ മനോജ് മുകുന്ദ് നരവാനെ വിരമിച്ചു. 42 വര്‍ഷത്തെ സൈനികസേവനത്തിനാണ് ഇതോടെ വിരാമമാവുന്നത്.
സൗത്ത് ബ്ലോക്കില്‍ അദ്ദേഹത്തിന് യാത്രയയപ്പിന്റെ ഭാഗമായി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ആ ചടങ്ങിനു മുമ്പ് അദ്ദേഹം ദേശീയ യുദ്ധസ്മാരകത്തില്‍ റീത്ത് സമര്‍പ്പിച്ചു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് യാത്രയയപ്പ് ചടങ്ങില്‍ സംബന്ധിച്ചു.
നരവാനെയോടൊപ്പം ഭാര്യ വീണ നരവാനെയും ചടങ്ങിനെത്തിയിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും ഭാര്യ സവിത കോവിന്ദിനെയും ഇരുവരും സന്ദര്‍ശിച്ചു.
ചൈനയുമായുണ്ടായ ലഡാക്കിലെ സംഘര്‍ഷസമയത്ത് നരവാനെയാണ് സൈന്യത്തെ നയിച്ചിരുന്നത്.
1980ലാണ് നരവാനെ സിഖ് ലൈറ്റ് ഇന്‍ഫാന്‍ട്രി റജിമെന്റില്‍ ചേരുന്നത്. കശ്മീരിലെ രാഷ്ട്രീയ റൈഫില്‍സ് ബറ്റാലിയന്‍, അസം റൈഫിള്‍സ്, ശ്രീലങ്കയിലെ ഐപികെഎഫ് എന്നിവയില്‍ സേവനമനുഷ്ടിച്ചു.