പൊതുപരീക്ഷ: മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ടെലി കൗണ്‍സിലിങ്

Update: 2021-03-27 04:34 GMT

തിരുവനന്തപുരം: പൊതുപരീക്ഷക്കു മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ടെലി കൗണ്‍സിലിങ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 8 മുതലാണ് സംസ്ഥാനത്ത് പൊതുപരീക്ഷ തുടങ്ങുന്നത്. വി.എച്ച്.എസ്.ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി ദിവസങ്ങളില്‍ ടെലി കൗണ്‍സിലിങ്. 29 മുതല്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെയാണ് ഈ സേവനം. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും 0471 2320323 എന്ന നമ്പറില്‍ കൗണ്‍സിലിങ് ലഭ്യമാണ്.




Tags: