ജി സി മുര്‍മു പുതിയ കംപ്‌ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍

Update: 2020-08-07 02:53 GMT

ന്യൂഡല്‍ഹി: ജി സി മുര്‍മു ഇന്ത്യയുടെ പുതിയ കംപ്‌ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ ആയി നിയമിതനായി. കഴിഞ്ഞ ദിവസമാണ് മുര്‍മു ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ജനറല്‍ സ്ഥാനത്തുനിന്ന് രാജിവച്ചത്. മുര്‍മുവിന് പകരം മനോജ് സിന്‍ഹയെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്ത് നിയമിച്ചു.

ഇപ്പോഴത്തെ സിഎജി രാജീവ് മെഹ്‌റിഷിയ്ക്ക് ആഗസ്റ്റ് 8ന് 65 വയസ്സാകുന്ന സാഹചര്യത്തില്‍ സിഎജിയുടെ തസ്തികയില്‍ ഒഴിവ് വരുമെന്ന് കരുതിയിരുന്നു. സിഎജി ഭരണഘടനാ തസ്തികയായരിനാല്‍ അത് ഒഴിച്ചിടാന്‍ ആവില്ല. അതുകൊണ്ടാണ് ഇത്രയും പെട്ടെന്ന് തിരക്കിട്ട് സിഎജിയെ നിയമിച്ചതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

സിഎജി ഇന്ത്യന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട വളരെ നിര്‍ണായകമായ തസ്തികയില്‍ ഒന്നാണ്. മുന്‍ സിഎജിയായിരുന്ന വിനോദ് റായ് പുറത്തുകൊണ്ടുവന്ന 2ജി സ്‌പെക്ട്രം അഴിമതി 2014ല്‍ കോണ്‍ഗ്രസ്സിന്റെ അധികാര നഷ്ടത്തിന് പോലും കാരണമായി. പക്ഷേ, കേസ് കോടതിയില്‍ പരാജയപ്പെട്ടു.

നിയോജകമണ്ഡലം അതിര്‍ത്തി നിര്‍ണയത്തിനു ശേഷമേ കശ്മീരില്‍ തിരഞ്ഞെടുപ്പുണ്ടാകുകയുള്ളു എന്ന മുര്‍മുവിന്റെ പ്രസ്താവന കഴിഞ്ഞ ദിവസം വലിയ മാധ്യമവിവാദത്തിന് കാരണമായിരുന്നു. കശ്മീര്‍ സംസ്ഥാന സര്‍ക്കാരിനെ പുറത്താക്കിയ ശേഷം രണ്ട് വര്‍ഷമായിട്ടും ഇതുവരെയും തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.

1985 ബാച്ചിലെ ഐഎഎസ്സ് ഉദ്യോഗസ്ഥനായ മുര്‍മു ദീര്‍ഘകാലം മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.  

Tags:    

Similar News