ഗസ യുദ്ധം: ഇസ്രായേലിനുമേല്‍ വ്യാപാര നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി തുര്‍ക്കി

Update: 2024-04-10 04:21 GMT

സ്താംബൂള്‍: ഗസായുദ്ധത്തിന്റെ പേരില്‍ ഇസ്രായേലിനുമേല്‍ വ്യാപാരനിയന്ത്രണങ്ങളേര്‍പ്പെടുത്തി തുര്‍ക്കി. സിമന്റ്, ഇരുമ്പ്, ഉരുക്ക് തുടങ്ങി 54 വസ്തുക്കളുടെ കയറ്റുമതിക്കാണ് നിയന്ത്രണം. അതിനിടെ, ഗാസയ്ക്കു കൂടുതല്‍ സഹായമനുവദിക്കാന്‍ നിര്‍ബന്ധിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേലിന് ഉപരോധമേര്‍പ്പെടുത്തണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു.

ഗസയ്ക്ക് വ്യോമമാര്‍ഗം സഹായം നല്‍കാനുള്ള ശ്രമം ഇസ്രയേല്‍ തടഞ്ഞെന്ന് തിങ്കളാഴ്ച തുര്‍ക്കി ആരോപിച്ചിരുന്നു. പിന്നാലെയാണ് വ്യാപാരനിയന്ത്രണം കൊണ്ടുവന്നത്.

ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഗാസയിലേക്ക് തടസ്സമില്ലാതെ ജീവകാരുണ്യസഹായമെത്തിക്കാനുള്ള വഴിതുറക്കുകയും ചെയ്യുംവരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് തുര്‍ക്കി വ്യാപാരമന്ത്രാലയം അറിയിച്ചു. അവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അതിന് പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍ അംഗീകാരം നല്‍കിയെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി ഹക്കാന്‍ ഫിദാന്‍ പറഞ്ഞു.

Tags:    

Similar News