'അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല'; ഗസയിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ നിരന്തരശ്രമം അത്യാവശ്യം: യുനിസെഫ്

Update: 2025-07-27 09:02 GMT

ഗസ: പോഷകാഹാരക്കുറവുള്ള കുട്ടികളെ ചികിൽസിക്കാൻ ഒരു ദിവസം കൊണ്ടൊന്നും സാധിക്കില്ലെന്നും അതുകൊണ്ടു തന്നെ താൽക്കാലിക ഇടവേളകൾ പര്യാപ്തമല്ലെന്നും യുനിസെഫ് പ്രവർത്തകർ.

പോഷകാഹാരക്കുറവുള്ള കുട്ടികൾക്ക് സ്ഥിരമായ പരിചരണം ആവശ്യമുള്ളതിനാൽ, ഗസയിലേക്ക് സഹായം എത്തിക്കുന്നതിന് അവസാന നിമിഷത്തിൽ അവസരങ്ങൾ ഒരുക്കിയതുകൊണ്ട് പ്രയോജനമൊന്നും ഇല്ലെന്നും യുനിസെഫ് പറഞ്ഞു. ഒരു ദിവസം കൊണ്ട് "അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല" എന്ന് ഒരു യുഎൻ പ്രവർത്തകൻ വ്യക്തമാക്കി.

പോഷകാഹാരക്കുറവ് തടയാനും ചികിൽസിക്കാനും കഴിയുമെങ്കിലും, അങ്ങനെ ചെയ്യുന്നതിന് ഉചിതമായ സാഹചര്യങ്ങൾ ആവശ്യമാണെന്ന് യുഎന്നിന്റെ കുട്ടികളുടെ സഹായ ഏജൻസിയായ യൂണിസെഫിന്റെ അടിയന്തര ആശയവിനിമയ വിദഗ്ധൻ ജോ ഇംഗ്ലീഷ് പറഞ്ഞു.

"പോഷകാഹാരക്കുറവ് തടയാൻ ഞങ്ങൾക്ക് കഴിയും, പോഷകാഹാരക്കുറവ് ചികിത്സിക്കാനും ഞങ്ങൾക്ക് കഴിയും, പക്ഷേ അത് ഒരു ദിവസം കൊണ്ട് സംഭവിക്കില്ല." അദ്ദേഹം പറഞ്ഞു. ആളുകൾ നമ്മളെയും കാത്ത് മൈലുകൾ സഞ്ചരിച്ച് അടുത്തേക്ക് വരില്ല, അവരിലേക്ക് എളുപ്പത്തിൽ എത്രയും വേഗം എത്തിച്ചേരാനാണ് നമ്മൾ നോക്കേണ്ടത് എന്ന് അദ്ദേഹം കൂട്ടിചേർത്തു.

Tags: