ഗസയിലെ ഫലസ്തീന്‍ ജനവാസ മേഖലയിലേക്ക് മോര്‍ട്ടാര്‍ ഷെല്‍ പ്രയോഗിച്ച് ഇസ്രായേല്‍; 10 പേര്‍ക്ക് പരിക്ക്

Update: 2025-12-18 09:44 GMT

ജറുസലേം: ഗസയിലെ ഫലസ്തീന്‍ ജനവാസ മേഖലയിലേക്ക് മോര്‍ട്ടാര്‍ ഷെല്‍ പ്രയോഗിച്ച് ഇസ്രായേല്‍. അപകടത്തില്‍ 10 പേര്‍ക്കാണ് പരിക്കേറ്റത്. ഇസ്രായേല്‍ കൈവശം വച്ചിരിക്കുന്ന ഗസയുടെ ഭൂരിഭാഗം പ്രദേശങ്ങളെയും മറ്റ് പ്രദേശങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന വെടിനിര്‍ത്തല്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 'യെല്ലോ ലൈന്‍' എന്ന പ്രദേശത്ത് നടന്ന ഒരു ഓപ്പറേഷനിനിടെയാണ് മോര്‍ട്ടാര്‍ പ്രയോഗിച്ചതെന്നാണ് വിവരം.

ആക്രമണത്തില്‍ പരിക്ക് പറ്റിയ പലരുടെയും നില ഗുരുതരമാണെന്നാണ് റിപോര്‍ട്ടുകള്‍. ഇതാദ്യമായല്ല, വെടിനിര്‍ത്തലിനു ശേഷവും ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ഇതുവരെയുണ്ടായ ഇത്തരം ആക്രമണങ്ങളില്‍ 370-ലധികം പേര്‍ മരിച്ചതായി ഫലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് ചെയ്തു.

പലപ്പോഴും സാധാരണക്കാര്‍ക്കു നേരേ വെടിവയ്ക്കുകയും തുടര്‍ന്ന് ഹമാസ് നിയമലംഘനങ്ങള്‍ നടത്തിയതുകൊണ്ടാണ് വെടിവയ്പ്പുണ്ടാകുന്നതെന്നുമാണ് ഇസ്രായേലിന്റെ വാദം. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന കാര്യം ഇസ്രായേല്‍ സൈന്യം തന്നെ തുറന്നു പറയുന്നുണ്ട്. ലോകരാജ്യങ്ങളില്‍ നിന്ന് വ്യാപകമായ രീതിയില്‍ ഇസ്രായേലിനെതിരേ എതിര്‍പ്പുയര്‍ന്നിട്ടും ഇതുവരെ തങ്ങളുടെ വംശഹത്യാനിലപാടില്‍ നിന്ന് മാറാതെ നില്‍ക്കുകയാണ് ഇസ്രായേല്‍.

Tags: