ഗസ: ഗസയിൽ, അന്താരാഷ്ട്ര മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ടുള്ള ഇസ്രായേലിൻ്റെ ആക്രമണം തുടരുകയാണ്. മാനുഷിക സഹായം ലഭ്യമാക്കണമെന്ന ആവശ്യങ്ങളും ഉയർന്നിട്ടും കൊലപാതകം തടസ്സമില്ലാതെ തുടരുകയാണ്. ഒരു ദിവസം കൊണ്ട് 115 പേറെയാണ് ഇസ്രായേൽ കൊന്നുതള്ളിയത്.
ഇസ്രായേലിന്റെ പട്ടിണി നയത്തിന്റെ അനന്തരഫലമായി ഗസ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അന്താരാഷ്ട്ര സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഞായറാഴ്ച, 25 സഹായ ട്രക്കുകൾ സിക്കിം ക്രോസിംഗ് വഴി വടക്കൻ ഗസയിലേക്ക് കടന്നിരുന്നു. എന്നാൽ ഈ ജനക്കൂട്ടത്തെ ലക്ഷ്യം വച്ചാണ് ഇസ്രായേലി വെടിവെപ്പ് നടത്തിയതെന്നും ഇത് കൂടുതൽ നാശനഷ്ടങ്ങൾക്ക് കാരണമായെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.