ഗൗതം അദാനി ലോകത്തെ നാലാമത്തെ ശതകോടീശ്വരന്‍; ബില്‍ ഗേറ്റ്‌സിനെ മറികടന്നു

Update: 2022-07-21 10:17 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യവസായ പ്രുമുഖന്‍ ഗൗതം അദാനി ലോകത്തെ നാലാമത്തെ ശതകോടീശ്വരന്‍. ഫോബ്‌സ് മാസികയുടെ റിയല്‍ ടൈം ബില്യണേഴ്‌സ് പട്ടികയില്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ മറികടന്നാണ് ഗൗതം അദാനി നാലാം സ്ഥാനത്തെത്തിയത്. ഗൗതം അദാനിയുടെ ആസ്തി വ്യാഴാഴ്ച 115.5 ബില്യന്‍ ഡോളറി (9,23,214 കോടി) ലെത്തി. ബില്‍ ഗേറ്റ്‌സിന്റെ ആസ്തി 104.6 ബില്യന്‍ ഡോള (8,36,088 കോടി) റാണ്. 90 ബില്യന്‍ ഡോളര്‍ (7,19,388 കോടി) ആസ്തിയുമായി മുകേഷ് അംബാനി പട്ടികയില്‍ 10ാം സ്ഥാനത്താണ്. ടെസ്‌ല, സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കാണ് ഒന്നാം സ്ഥാനത്ത്.

മസ്‌കിന്റെ ആസ്തി 235.8 ബില്യന്‍ ഡോളര്‍. ചെറുകിട ഉല്‍പ്പന്ന വ്യാപാരത്തില്‍നിന്ന് തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഖനികള്‍, ഹരിത ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ബിസിനസ് വ്യാപിപ്പിച്ചാണ് അദാനി ഈ നേട്ടം സ്വന്തമാക്കിയത്. ഹരിത ഊര്‍ജം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ പങ്കാളിയായതാണ് അദാനി നേട്ടമാക്കിയത്. അദാനി ഗ്രൂപ്പിന്റെ പല ഓഹരികളും രണ്ടുവര്‍ഷത്തിനിടെ 600 ശതമാനത്തിലേറെയാണ് ഉയര്‍ന്നത്. ഈയിടെയാണ് അംബാനിയെ മറികടന്ന് അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായത്. ബെര്‍നാര്‍ഡ് അറോള്‍ട്ട്, ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക് തുടങ്ങിയ വ്യവസായികളാണ് ഇനി ഗൗതം അദാനിക്ക് മുന്നിലുള്ളത്.

Tags:    

Similar News