വ്യവസായയൂനിറ്റില്‍ വാതകച്ചോര്‍ച്ച; വിശാഖപ്പട്ടണത്ത് 150 സ്ത്രീകള്‍ക്ക് ബോധക്കേടും ഛര്‍ദ്ദിയും

Update: 2022-06-03 14:29 GMT

വിശാഖപ്പട്ടണം: വിശാഖപ്പട്ടണത്തെ ബ്രാന്‍ഡിക്‌സ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലെ വസ്്ത്രനിര്‍മാണ ഫാക്ടറിയിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ 150ഓളം സ്ത്രീകള്‍ക്ക് ആരോഗ്യ അവശതകളും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. അമോണിയാ വാതകമാണ് ചോര്‍ന്നതെന്ന് കരുതുന്നു. ആളപായമില്ല.

പോറസ് ലബോറട്ടറി യൂനിറ്റില്‍നിന്നാണ് വാതകം ചോര്‍ന്നത്. ചോര്‍ച്ച സംഭവിച്ച ഉടന്‍ സ്ത്രീതൊഴിലാളികള്‍ ബോധരഹിതരായി. ചിലര്‍ക്ക് കണ്ണ് ചോരയ്ക്കുകയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ഉപകരണങ്ങളില്‍ ചിലത് ദ്രവിച്ചതാണ് ചോര്‍ച്ചക്ക് കാരണമെന്ന് കരുതുന്നു.

കമ്പനി ഉടന്‍ അടച്ചു. സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചശേഷം തുറന്നുപ്രവര്‍ത്തിക്കും.