മെംഗളൂരു മല്‍സ്യ സംസ്‌കരണ കമ്പനിയില്‍ വാതകച്ചോര്‍ച്ച; 20 പേരെ ആശുപത്രിയിലാക്കി

Update: 2022-01-11 19:18 GMT

മംഗളൂരു; കര്‍ണാടക ബെയ്കംപാഡിയില്‍ മല്‍സ്യ സംസ്‌കരണ കമ്പനിയില്‍ വാതകച്ചോര്‍ച്ച. മെംഗളൂരു നഗരത്തിനടുത്തെ എവര്‍ ഗ്രീന്‍ സീ ഫുഡിലാണ് അപകടം നടന്നത്.  80 പേര്‍ കമ്പനിക്കുളളിലുണ്ടായിരുന്നതായി പോലിസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു. വാതകം ചോര്‍ന്നതോടെ 20ഓളം തൊഴിലാളികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. എല്ലാവരെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

അഗ്നിശമന സേനാ വിഭാഗം സംഭവസ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.