ഗ്യാസ് പൊട്ടിത്തെറിച്ച് ചൈനയില്‍ 11 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Update: 2021-06-13 06:57 GMT

ഷിയാന്‍: ചൈനയിലെ ഹുബെ പ്രവിശ്യയിലെ ഷിയാനില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചു. 37 പേര്‍ക്ക് കുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 6.30നായിരുന്നു പൊട്ടിത്തെറിയുണ്ടായത്. മാര്‍ക്കറ്റിനോട് ചേര്‍ന്നാണ് അപകടമുണ്ടായതെന്ന് മാധ്യമ റിപോര്‍ട്ടുകളില്‍ കാണുന്നു.

പൊട്ടിത്തെറിയില്‍ പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപടുകള്‍ സംഭവിച്ചിട്ടുണ്ട്.

പ്രദേശവാസികള്‍ പ്രഭാതഭക്ഷം കഴിക്കാനും പച്ചക്കറികള്‍ വാങ്ങാനും അങ്ങാടിയിലെത്തിയ സമയത്താണ് ഗ്യാസ് പൊട്ടിത്തെറിച്ചത്. എത്ര പേരാണ് കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മുനിസിപ്പല്‍ അധികൃതരെ ഉദ്ധരിച്ച് മോണിങ് പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.