പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

Update: 2026-03-07 03:02 GMT

ന്യൂഡൽഹി: രാജ്യത്ത് പാചകവാത സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകളുടെ വില 60 രൂപ,വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപ എന്നീ നിരക്കിലാണ് വർധന.പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു.

ഇതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 920 ആയി. വാണിജ്യ സിലിണ്ടറിൻ്റെ വില 1890.50 ആയി. അതേസമയം, ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലവില്‍ ഇന്ധനക്ഷാമമില്ലെന്നും വിതരണം സുഗമമാണെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.

Tags: