റയല്‍ മാഡ്രിഡ് ഇന്ന് ഐബറിനെതിരേ; ആദ്യ ഇലവനില്‍ ബെയിലും ഹസാര്‍ഡും

Update: 2020-06-14 13:43 GMT

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് ഐബറിനെ നേരിടും. ലീഗില്‍ റയല്‍ രണ്ടാമതും ഐബര്‍ 16ാം സ്ഥാനത്തുമാണ്. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയുമായി റയലിന് അഞ്ച് പോയിന്റിന്റെ കുറവാണുള്ളത്. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ ജയിച്ച് ലാ ലിഗ കിരീടം നേടാനാണ് റയലിന്റെ ശ്രമം. ഗെരത് ബെയ്ല്‍, ഹസാര്‍ , സെര്‍ജിയോ റാമോസ് എന്നിവര്‍ ആദ്യ ഇലവനില്‍ കളിക്കും. മറ്റ് മല്‍സരങ്ങളില്‍ റയല്‍ സോസിഡാഡ് ഒസാസുനയെയും അത്‌ലറ്റിക്കോ ബില്‍ബാവോ അത്‌ലറ്റിക്കോ മാഡ്രിഡിനെയും നേരിടും.

Tags: