കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; മുഖ്യപ്രതി പിടിയില്‍

Update: 2025-07-28 05:34 GMT

കളമശ്ശേരി: ഏറെ വിവാദമായ കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട കേസിലെ മുഖ്യപ്രതി പിടിയില്‍. ഒഡീഷ സ്വദേശിയായ അജയ് പ്രദാനെയാണ് പിടികൂടിയത്. ഒഡീഷയിലെ ദരിങ്ക്ബാദില്‍നിന്നാണഅ ഇയാളെ പിടികൂടിയത്. ഇയാളാണ് ഹോസ്റ്റലിലെ കുട്ടികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്നത്.

മാര്‍ച്ച് 13ന് രാത്രിയാണ് എറണാകുളം കളമശേരി പോളിടെക്നിലെ ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോ കഞ്ചാവും മദ്യവും പിടികൂടിയത്. എസ്എഫ്ഐ യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജ്, ആകാശ്, ആദിത്യന്‍ എന്നിവര്‍ ഇതിനേതുടര്‍ന്ന് അറസ്റ്റിലായിരുന്നു.



Tags: