കോതമംഗലത്ത് സ്‌കൂളില്‍ നിന്ന് കഞ്ചാവ് പിടികൂടി; 5 പേര്‍ അറസ്റ്റിൽ

Update: 2022-10-30 05:34 GMT

കോതമം​ഗലം: സ്കൂളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി എക്സൈസ്. സ്വകാര്യ സ്കൂളിൽ നിന്നാണ് കഞ്ചാവുമായി അഞ്ച് യുവാക്കൾ പിടിയിലായത്.  

സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയ്. എക്സൈസ് സംഘത്തെ കണ്ടതോടെ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ മൂന്നു പേർ ഓടി രക്ഷപ്പെട്ടു. എന്നാൽ ഇതേ സംഘത്തിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പേരെ പിടികൂടി. വാടാട്ടുപാറ സ്വദേശികളായ അഞ്ച് പേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.