ഗംഗാസിങ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി ചുമതലയേറ്റു

Update: 2022-06-17 14:56 GMT

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി ഗംഗാസിങ് ചുമതലയേറ്റു. വനംവകുപ്പ് ആസ്ഥാനത്ത് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ് ആന്റ് ഫോറസ്റ്റ് ഇന്റലിജന്‍സ്) ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. കേരള കേഡറിലെ 1988 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഗംഗാസിങ് ഉത്തരാഖണ്ഡ് സ്വദേശിയാണ്.

നോര്‍ത്ത് വയനാട് അസി. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി 1991 ല്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം വേള്‍ഡ് ഫുഡ് പ്രോഗ്രാം ഡിസിഎഫ് കോഴിക്കോട്, തിരുവനന്തപുരം, സാമൂഹിക വനവല്‍ക്കരണ വിഭാഗം ഡിസിഎഫ്, ഡിസിഎഫ് സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്ക്, സിസിഎഫ് (എസ്എഫ്) എപിസിസിഎഫ് (എഫ്എംഐഎസ്) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തെന്‍മല, തൃശൂര്‍ എന്നിവിടങ്ങളില്‍ ഡിഎഫ്ഒ ആയിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിലും പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ബെന്നിച്ചന്‍ തോമസ് വനം മേധാവിയായ ഒഴിവിലാണ് ഗംഗാസിങ്ങിന്റെ നിയമനം.

Tags:    

Similar News