ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

Update: 2026-03-14 07:46 GMT

കൊല്ലം: കരുനാഗപ്പള്ളിയില്‍ ജിം സന്തോഷ് വധക്കേസ് പ്രതിയും ഗുണ്ടാനേതാവുമായ അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു കൊലപാതകം. കാറില്‍ എത്തിയ സംഘമാണ് ആക്രമിച്ചത്. അതുല്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്നെത്തി ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കാറിലെത്തിയ സംഘം മറ്റൊരു ഗുണ്ടാ സംഘമാണെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ അതുലിനെ കരുനാഗപ്പള്ളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതുലിന്റെ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.

കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ഗുണ്ടാനേതാവ് സന്തോഷിനെ കഴിഞ്ഞവര്‍ഷം മാര്‍ച്ച് 27നാണ് കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായിരുന്നു അലുവ അതുല്‍. അന്ന് കേസിലെ മുഴുവന്‍ പ്രതികളെയും പോലിസ് പിടികൂടിയിരുന്നു.

Tags: