കക്കോടിയില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍

Update: 2022-10-16 09:57 GMT
കക്കോടിയില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടി മോരിക്കരയില്‍ ഗാന്ധിപ്രതിമ തകര്‍ത്ത നിലയില്‍. സ്തൂപം തകര്‍ത്തിട്ടുണ്ട്. പ്രതിമയുടെ തലയും തകര്‍ത്തിരിക്കുകയാണ്.

ഗാന്ധി പീസ് ഫൗണ്ടേഷന്‍ ഓഫിസിനരികില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയാണ് തകര്‍ത്തിരിക്കുന്നത്.

സമീപത്തെ നിര്‍മാണപ്രവര്‍ത്തിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രതിമ തകര്‍ക്കുന്നതിലേക്ക് നയിച്ചതെന്ന് കരുതുന്നു.

ചൊവ്വയൂര്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News