ഗാനഗന്ധര്‍വം പുരസ്‌കാരം സി പി ശിഹാബുദ്ദീന്

Update: 2022-07-25 14:31 GMT

തിരൂര്‍: കവിതാലാപനത്തിനുള്ള ഗാന ഗന്ധര്‍വ പുരസ്‌കാരം സി പി ശിഹാബുദ്ദീന് ലഭിച്ചു. പങ്കജാക്ഷന്‍ എം ഒ രചിച്ച ഗാന്ധാരി എന്ന കവിതാലാപനത്തിനാണ് പുരസ്‌കാരം.

തൃശൂരില്‍ നടന്ന നവോത്ഥാനംക്രിയേഷന്‍സ് സാഹിത്യ സംഗമത്തില്‍ സിനിമാ സംവിധായകന്‍ ബിജു ലാല്‍ പുരസ്‌കാരം സമ്മാനിച്ചു.

ഗായകനും യുട്യൂബറുമായ സി പി ശിഹാബുദ്ദീന്‍ തിരൂര്‍ മുറി വഴിക്കല്‍ സ്വദേശിയാണ്.