സിപിഎം നേതാവ് സി എസ് സുജാതയ്‌ക്കെതിരെ ജാതി അധിക്ഷേപം നടത്തി ജി സുധാകരൻ

Update: 2026-04-06 11:14 GMT

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണപരിപാടി വേദിയിൽ സിപിഎം നേതാവ് സി എസ് സുജാതക്കെതിരെ ജാതി അധിക്ഷേപ പരാമർശവുമായി ജി. സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് സുധാകരൻ സുജാതയ്‌ക്കെതിരെ വിവാദപരാമർശം നടത്തിയത്. സുജാത നായന്മാരുടെ വീട്ടിലേ കയറിയിറങ്ങൂ എന്നടക്കമുള്ള മോശം പരാമർശങ്ങളാണ് സുധാകരൻ നടത്തിയത്.

'സുജാത നായന്മാരുടെ വീട്ടിലെ പോകൂ. നായർ ആണെന്ന് മനസ്സിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് പോകുന്നത്. ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ല.' സുധാകരൻ പറഞ്ഞു.

അവരുടെ സ്ഥലം കായംകുളം ആണെന്നും എന്നിട്ട് അമ്പലപ്പുഴ വന്ന് നിൽക്കുകയാണെന്നും സുധാകരൻ പറഞ്ഞു.. എൽഡിഎഫ് സ്ഥാനാർഥി നായരെയും ധീവരനെയും തെറ്റിക്കാൻ നടക്കുകയാണെന്നും സുധാകരൻ ആക്ഷേപിച്ചു.

അതേസമയം, തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് അഭ്യർഥിക്കാനായി മണ്ഡലത്തിലെ ജനങ്ങളുടെ വീടുകളിൽ പോകുന്നതിൽ എന്താണ് തെറ്റെന്നും അതിനെ എങ്ങനെയാണ് ഇത്രയും ദുഷ്ടലാക്കോടെ കാണാനാകുന്നതെന്നും സുജാത പ്രതികരിച്ചു.

Tags: