സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം

Update: 2022-02-04 07:21 GMT

എറണാകുളം: ജില്ലയില്‍ പട്ടികജാതി സമുദായ അംഗങ്ങള്‍ ചേര്‍ന്ന് ആരംഭിക്കുന്ന സ്വയംസഹായ സംഘങ്ങള്‍ക്കും 80 ശതമാനമോ അതിന് മുകളിലോ പട്ടികജാതിക്കാര്‍ അംഗങ്ങളായുള്ള വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായം നല്‍കുന്നു.

15 ലക്ഷം രൂപ വരെ മുടക്കുമുതലുള്ള സംരംഭങ്ങള്‍ക്ക് പരമാവധി 10 ലക്ഷം രൂപ വരെ (75%) ബാങ്ക് അക്കൗണ്ട് വഴി സഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം : 0484 2422256.