തിരുവനന്തപുരം: എല്‍.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ഗവേഷണ തത്പരരായ കേരളത്തിലെ സര്‍ക്കാര്‍ / എയ്ഡഡ്/ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനിയറിങ് കോളജ് / മെഡിക്കല്‍ കോളജ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, പോളിടെക്‌നിക് കോളജുകളിലെ അധ്യാപകരില്‍ നിന്ന് ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണത്തിന് ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വകാര്യ സ്വാശ്രയ കോളജുകളിലെ പി.ജി/ ബി.ടെക്/ ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്കും ഇതേ വിഷയത്തില്‍ പ്രോജക്ട് ചെയ്യുന്നതിനു വേണ്ട ധനസഹായത്തിന് അപേക്ഷിക്കാം.
മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ ആഗസ്റ്റ് 21 വരെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസില്‍ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാഫോമും www.ceds.kerala.gov.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712345627, 8289827857.